കൊട്ടിയം: എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ കൊട്ടിയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യനാട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ഒരു പഞ്ചായത്തിൽ ഒരു സമയത്ത് 20 പ്രവർത്തികൾ മാത്രം എടുക്കുക എന്ന കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ ഉത്തരവ് പിൻവലിക്കണം എന്നതാണ് സമരത്തിന്റെ പ്രധാന മുദ്രാവാക്യം.
200 ദിവസം തൊഴിൽ നൽകുക, കൂലി 600 രൂപയായി വർധിപ്പിക്കുക, പണിയായുധങ്ങളുടെ വാടക നിർത്തലാക്കിയ ഉത്തരവ് പിൻവലിക്കുക, കാർഷിക മേഖലയെ ഉൾപെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സിപിഎം കൊട്ടിയം ഏരിയാ സെക്രട്ടറി എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റും മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുുമായ ജെ. ഷാഹിദ അധ്യക്ഷത വഹിച്ചു. എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ കൊട്ടിയം ഏരിയ സെക്രട്ടറി എം. സുഭാഷ്, എൽ.ലക്ഷ്മണൻ, ചന്ദ്രബാബു, ഗോപകുമാർ, ഷെമീർ,സോണി, റോയ്, സജീർ എന്നിവർ പ്രസംഗിച്ചു.