അഞ്ചല്‍ : വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധം തീർക്കാൻ ഡിവൈഎഫ്ഐ ആയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജനകീയ സദസ് സംഘടിപ്പിച്ചു. യുവജന ക്ഷേമ ബോർഡ് ജില്ലാ കോഡിനേറ്റർ എസ് ഷബീർ ജനകീയ സദസ് ഉദ്ഘാടനം ചെയ്തു.
ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സിവില്‍ എക്സൈസ് ഓഫീസര്‍ അജീഷ് ബോധവൽക്കരണ ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.എം റാഫി, വിളയിൽ കുഞ്ഞുമോൻ, പിടിഎ പ്രസിഡന്റുമാരായ ജി.അനേഴ്സ്, ബി. മുരളി, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് അമൽ വർഗീസ്, സെക്രട്ടറി ഹരിരാജ് മേഖല പ്രസിഡന്റ് രതീഷ്, സെക്രട്ടറി, വിഷ്ണു എസ്എഫ്ഐ ഏരിയ സെക്രട്ടറി നസ്ലിം എന്നിവർ പ്രസംഗിച്ചു.