കൊല്ലം: മുട്ടറ സരസ്വതി വിലാസം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ആന്‍ഡ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. രാവിലെ 11ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേല്‍ അധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യ പ്രഭാഷണവും ജില്ലാ പഞ്ചായത്തംഗം ജയശ്രീ വാസുദേവന്‍ പിള്ള ലോഗോ പ്രകാശനവും നിര്‍വഹിക്കും.
1920 ല്‍ മുട്ടറ സരസ്വതി വിലാസം വെര്ണാക്കുലര് പ്രൈമറി സ്കൂള്‍ എന്ന പേരിലാണ് ആരംഭിച്ചത്. മുട്ടറ തോട്ടുപുറത്തു എം. നാരായണപിള്ളയായിരുന്നു സ്കൂള്‍ സ്ഥാപകന്‍. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന വിപുലമായ പരിപാടികളാണ് വാര്‍ഷികത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ടിടിസി, ബി.എഡ്. തുടങ്ങിയ പ്രഫഷണല്‍ കോഴ്സുകളുള്‍പ്പെടെ നടത്താന്‍ അടിസ്ഥാനസൗകര്യമുള്ള സ്കൂളിനെ, പ്രീ-പ്രൈമറിമുതല്‍ ബിരുദതലംവരെ ഒരുമിക്കുന്ന കാംപസായി മാറ്റുകയെന്നതാണ് ശതാബ്ദിയില്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു.
മൂന്നുകോടി രൂപ ചെലവില്‍ നിര്‍മാണാനുമതി ലഭിച്ച ഹയര്‍ സെക്കന്‍ഡറി കെട്ടിടവും കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ബഹുനില മന്ദിരവും പൂര്‍ത്തിയാകുന്നതോടെ സ്കൂളിലെ അടിസ്ഥാനസൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും. ഗ്രാമീണമേഖലയില്‍ അറിവിന്റെ വെളിച്ചം പകരുക എന്ന ലക്ഷ്യത്തോടെ 1920-ല്‍ ആരംഭിച്ച സ്കൂളില്‍, 82-ല്‍ ഹൈസ്കൂളും 89-ല്‍ വിഎച്ച്എസ്ഇയും 2004-ല്‍ ഹയര്‍ സെക്കന്‍ഡറിയും അനുവദിച്ചു. ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂള്‍ പരീക്ഷാവിജയങ്ങളിലും മുന്നിലാണ്.
ശതാബ്ദി മന്ദിര നിര്‍മാണം, സെമിനാറുകള്‍, കലാ സാംസ്്കാരിക പരിപാടികള്‍, സ്കൂള്‍ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എസ്. ശ്രീനിവാസന്, വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ വി. പ്രിയ, ഹെഡ്മിസ്ട്രസ് കെ.ഐ സൂസമ്മ, പി.ടി.എ പ്രസിഡന്റ് ജി.പി സജിത്കുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ ബി.എസ് ശാന്തകുമാര്‍, എ. അജയകുമാര്‍ എന്നിവര്‍ അറിയിച്ചു.