ന്യൂഡൽഹി: നജഫ്ഗഡ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ജനുവരി 23 ശനിയാഴ്ച കാർത്തിക പൊങ്കാല നടന്നു. രാവിലെ 5.30ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനിയുടെ കാർമികത്വത്തിൽ ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തിയ ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്ക് പകർന്നതോടെ പൊങ്കാലക്ക് തുടക്കമായി.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടായിരുന്നു.
റിപ്പോർട്ട്: പി.എൻ. ഷാജി
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടായിരുന്നു.
റിപ്പോർട്ട്: പി.എൻ. ഷാജി