കോഴഞ്ചേരി: സര്‍ക്കാര്‍ ജീവനക്കാരി ചമഞ്ഞ് വ്യാജരേഖകള്‍ ചമച്ച് ഹൈക്കോടതിയില്‍ ജോലിതരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര ഇടയപാടത്ത് സുരഭി കൃഷ്ണയാണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. അരുവിക്കര ചെറിയകോന്നി പറക്കോണം പ്രിന്‍സ് വിലാസത്തില്‍ പ്രസാദ് മോസസിന്റെ പരാതിയിലാണ് അറസ്റ്റ്.
ഹൈക്കോടതി സ്റ്റേനോഗ്രാഫറാണെന്ന് പറഞ്ഞ് യുവാവിനെ ഫോണില്‍ വിളിച്ച സുരഭി അത്തരത്തില്‍ പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഹൈക്കോടതിയില്‍ ഓഫീസ് അസിസ്റ്റന്റായി ജോലി തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞ് യുവതി പലപ്പോഴായി 5,95,250 രൂപ കൈക്കലാക്കി. ബാങ്ക് അക്കൗണ്ടുകളിലൂടെയും നേരിട്ടും പണം കൈമാറിയിട്ടുണ്ട്.
പണം തട്ടിയെടുത്തതിനു കേസായതോടെ ജാമ്യമെടുത്തശേഷം മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരേ കോടതി വാറന്റ് പുറപ്പെടുവിപ്പിച്ചു, ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ കോഴിക്കോട്ടെ വാടകവീട്ടില്‍ നിന്നും ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജോലി ആവശ്യപ്പെട്ട യുവാവിന് അക്കൗണ്ടില്‍ പണമില്ലാത്ത ആറു ലക്ഷം രൂപയുടെ ചെക്ക് നല്‍കിയും, ജോലിയില്‍ നിയമിച്ചതായുള്ള വ്യാജ നിയമന ഉത്തരവുകള്‍ ഒറിജിനല്‍ എന്ന് തോന്നിപ്പിക്കുംവിധം വാട്സാപ്പ് വഴി അയച്ചുകൊടുത്തും വഞ്ചിച്ചതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ജോലി നല്‍കുകയോ, പണം തിരികെ നല്‍കുകയോ ചെയ്യാതെ മുങ്ങിയ സുരഭിയെ കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. നേരത്തെ തിരുവല്ല ഡിവൈഎസ്പി ടി. രാജപ്പന് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍, പ്രതി ജാമ്യമെടുത്തശേഷം ഒളിവില്‍ പോവുകയാണുണ്ടായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.