പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴി സ്വദേശി കൂനംകര മേലേതിൽ എം.എസ്.ബാബുവിന്റെ മരണത്തിനു കാരണക്കാരായ പഞ്ചായത്ത് പ്രസിഡന്റ്, സിപിഎം ലോക്കൽ സെക്രട്ടറി എന്നിവർക്കെതിരേ ആത്മഹതാ പ്രേരണകുറ്റത്തിനു കേസെടുത്തു നിയമ നടപടി സ്വീകരിക്കണമെന്നു ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു.
ബാബുവിന്റെ സ്ഥലം ഭീഷണിപ്പെടുത്തി ബസ് കാത്തിരുപ്പ് കേന്ദ്രത്തിനായി ബലമായി ഏറ്റെടുക്കാനും അദ്ദേഹത്തെ ഒറ്റപ്പെടുത്താനുമുള്ള സിപിഎം നീക്കത്തിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്കു നയിച്ചത്. ഇതു സിപിഎമ്മിന്റെ ധിക്കാര രാഷ്ട്രീയത്തിനു തെളിവാണെന്നും പ്രസിഡന്റ് കുറ്റപ്പെടുത്തി. ഭരണ സ്വാധീനം ഉപയോഗിച്ചു കേസ് അട്ടിമറിക്കാനുള്ള സാധ്യത ഉള്ളതിനാൽ ഉന്നതതലത്തിൽ അന്വേഷണം വേണം.
സമാനമായ നിരവധി സംഭവങ്ങൾ ജില്ലയുടെ പല ഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്.
പോലീസിന്റെ നിഷ്ക്രിയത്വവും ഭരണ സ്വാധീനവും നിമിത്തം ഇത്തരം കേസുകളുടെ അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ്
പ്രതിഷേധയോഗം ചേർന്നു
പെരുനാട്ട് മേലേതിൽ ബാബുവിന്റെ മരണത്തിനു കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് മണ്ഡലം പെരുനാട് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയ പാലം ജംഗ്ഷനിൽ പ്രധിഷേധയോഗം ചേർന്നു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പ്രമോദ് മമ്പാറ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, സന്ധ്യ രവീന്ദ്രൻ, അരവിന്ദ് വെട്ടിയ്ക്കൽ, ഷിബു തോണികടവിൽ പി, ടി. രാജു,ജെയ്സൺ പെരുനാട്, അനൂപ് ദത്ത്, ആശിഷ് പാലക്കാമണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു.