പത്തനംതിട്ട: രാജ്യത്തെ തൊഴിലാളികളുടെ യോജിച്ച പോരാട്ടത്തെ ഭയക്കുന്നവരാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എംപി. സിപിഎം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ നടന്ന ബഹുജനറാലിയോടനുബന്ധിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ധന വില വര്‍ധനയിലൂടെ 2.41 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് കേന്ദ്രസര്‍ക്കാര്‍ കൈക്കലാക്കിയത്. എന്നാല്‍ രാജ്യത്തെ എല്ലാ മേഖലയിലും മുരടിപ്പ് മാത്രം. വികസനം ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ മാത്രം. തൊഴിലില്ലായ്മ അതിരൂക്ഷമായി തുടരുന്നു. അതിനിടെ രാജ്യത്തിന്റെ പൊതുസ്വത്തുക്കള്‍ എല്ലാം വിറ്റു തുലച്ച് വന്‍ അഴിമതിയാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും കരിം കുറ്റപ്പെടുത്തി. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു അധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റിയംഗം രാജു ഏബ്രഹാം, ആര്. ഉണ്ണികൃഷ്ണപിള്ള, എ. പത്മകുമാര്‍, പി. ജെ. അജയകുമാര്‍, എസ്. നിര്‍മലാ ദേവി, പി.ബി. ഹര്‍ഷകുമാര്‍, ടി.ഡി. ബൈജു, ആര്. സനല്‍കുമാര്‍, കെഎസ്ഐഇ ചെയര്മാന് പീലിപ്പോസ് തോമസ്, കെ. യു. ജനീഷ്കുമാര്‍ എംഎല്‍എ, ടി. സക്കീര്‍ ഹുസൈന് തുടങ്ങിയവര്‍ പ്രസംഗിച്ചു.