തിരുവല്ല: മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയുടെ മൂന്നാമത് മെത്രാപ്പോലീത്തയായിരുന്ന സഖറിയാസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തായുടെ 45-ാമത് ഓർമപ്പെരുന്നാൾ 27, 28 തീയതികളിൽ തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ നടക്കും.
നാളെ വൈകുന്നേരം 6.00 ന് സന്ധ്യാപ്രാർഥനയേ തുടർന്ന് കബറിൽ ധൂപ പ്രാർഥന. 28 ന് രാവിലെ 6.30-ന് പ്രഭാത പ്രാർഥനയേ തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് തിരുവല്ല അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് കബറിങ്കൽ ധൂപപ്രാർഥന, നേർച്ചവിളന്പ്.
കെസിബിസിയുടെ ആഹ്വാനപ്രകാരം സഭയുടെ നവീകരണത്തിന് വേണ്ടി രാവിലെ ഒന്പതു മുതൽ വൈകുന്നേരം നാലുവരെ വിശുദ്ധ കുർബാന എഴുന്നള്ളിച്ചു വച്ചുള്ള ആരാധനയും ഉണ്ടാകും