ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർകെ. പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ചൊവ്വാഴ്ച രാവിലെ 10ന് ഭാരതത്തിന്റെ 72-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. പ്രസിഡന്റ് കെ. രഘുനാഥ് ത്രിവർണ പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാവും. വൈസ് പ്രസിഡന്റുമാരായ മണികണ്ഠൻ കെ.വി., കെ.ജി. രാഘുനാഥൻ നായർ, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, അഡിഷണൽ ജനറൽ സെക്രട്ടറി കെ. ജെ. ടോണി, ട്രഷറർ മാത്യു ജോസ്, ജോയിന്റ് ട്രെഷറർ പി.എൻ. ഷാജി തുടങ്ങിയവർ സംസാരിക്കും.
തുടർന്ന് കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തി ഗാനങ്ങളും വിവിധ കലാ പരിപാടികളും അരങ്ങേറും. പരിപാടികൾക്കുശേഷം മധുരവും വിതരണം ചെയ്യുന്നതാണ്. ഡിഎംഎ നിർവാഹക സമിതി അംഗങ്ങളും ഏരിയ ഭാരവാഹികളും കുടുംബാംഗങ്ങളും ഡിഎംഎയുടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ ഭാഗമാകുമെന്ന് അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണി അറിയിച്ചു.
റിപ്പോർട്ട്: പി.എൻ. ഷാജി