പത്തനംതിട്ട: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലെറിഞ്ഞ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുലശേഖരപതി സ്വദേശി ഷെഫീഖാണ് (33) ഇന്നലെ അറസ്റ്റിലായത്. പത്തനംതിട്ട- കുമ്പഴ റോഡില്‍ കണ്ണങ്കര ജയിലിന് സമീപം കെഎസ്ആര്‍ടിസി ബസിനുനേരെയാണ് ഹര്‍ത്താലനുകൂലികള്‍ കല്ലെറിഞ്ഞത്.
പത്തനംതിട്ടയിൽ നിന്നു തിരുവനന്തപുരം കളിയിക്കാവിള ഭാഗത്തേക്കു സര്‍വീസ് നടത്തിയ ബസിനു നേരെ ഇടവഴിയിലുടെ എത്തിയ ഹര്‍ത്താൽ അനുകൂലികൾ കല്ലെറിഞ്ഞ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. കല്ലേറില്‍ ബസിന് കേടുപാടുകളുണ്ടാവുകയോ ആര്‍ക്കും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. കൃത്യത്തില്‍ പങ്കെടുത്ത മറ്റ് പ്രതികളെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു.