കുറിച്ചി: 2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെന്ഷന് ഗുണഭോക്താക്കള്‍ 2022 സെപ്റ്റംബര്‍ ഒന്നുമുതല്‍ മുതല്‍ 2023 ഫെബ്രുവരി 28നുള്ളില്‍ (ആറ് മാസം) പഞ്ചായത്തില്‍ പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. നിശ്ചിത സമയപരിധിക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവരെ സാമൂഹ്യ സുരക്ഷാ പെന്ഷന് ഗുണഭോക്തൃ ലിസ്റ്റില്‍നിന്നും സസ്പെൻഡ് ചെയ്യം. അത്തരക്കാര്‍ക്ക് 2023 മാര്‍ച്ച് മുതല്‍ പെന്ഷൻ അനുവദിക്കുന്നതല്ല.
വരുമാന സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്ത കാരണത്താല്‍ തടയപ്പെടുന്ന പെന്ഷന് കുടിശികയ്ക്ക് ഗുണഭോക്താവിന് അര്‍ഹതയുണ്ടായിരിക്കില്ല. വരുമാന സര്‍ട്ടിഫിക്കറ്റിനൊപ്പം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്കൂടി പഞ്ചായത്ത് ഓഫീസില്‍ നല്‍കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.