കടുത്തുരുത്തി: വീട്ടില്‍ സൂക്ഷിച്ചിരുന്ന ബാറ്ററി മോഷ്ടിച്ച കേസില്‍ തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുനെല്‍വേലി സ്വദേശി കാര്‍ത്തിക്കി (34) നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം കടുത്തുരുത്തി ഇരവിമംഗലം ഭാഗത്തുള്ള മനോജ് വര്‍ഗീസിന്റെ വീട്ടില്‍ ആക്രി സാധനങ്ങള്‍ ചോദിച്ചുചെല്ലുകയും ആക്രിസാധനങ്ങള്‍ എടുക്കുന്ന കൂട്ടത്തില്‍ വീട്ടില്‍ ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന 3000 രൂപ വിലവരുന്ന ബാറ്ററി മോഷ്ടിക്കുകയുമായിരുന്നു.
പരാതിയെത്തുടര്‍ന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പെരുവയില്‍ നിന്നും പിടികൂടുകയുമായിരുന്നു. ഇയാള്‍ കഴിഞ്ഞ ആറു വര്‍ഷക്കാലമായി പെരുവയില്‍ ആക്രി കച്ചവടവുമായി സ്ഥിരതാമസമാണ്. ഇയാളുടെ വീട്ടില്‍നിന്നു മോഷണം പോയ ബാറ്ററി പോലീസ് കണ്ടെടുത്തു. എസ്എച്ച്ഒ സജീവ് ചെറിയാന്, എസ്ഐമാരായ വിപിന്‍ ചന്ദ്രന്, എസ്.കെ. സജിമോന്‍, ജയകുമാര്‍, സിപിഒമാരായ ദീപു, ബിനോയ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.