കോട്ടയം: അതിക്രമങ്ങള്‍ക്കിരയാകുന്ന പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി സംസ്ഥാന ഹെല്‍പ്പ് ലൈന്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ലീഗല്‍ കൗണ്‍സിലറെ നിയമിക്കും. നിയമബിരുദവും അഭിഭാഷകവൃത്തിയില്‍ രണ്ടുവര്‍ഷ പരിചയവുമുള്ള പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21-40 വയസ്. 0481 2562503