കടുത്തുരുത്തി: പിഎം കിസാന്‍ സമ്മാന്‍നിധിയുടെ ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കുവാന്‍ ലാൻഡ് വേരിഫിക്കേഷന്, ഇ-കെവൈസി എന്നീ നടപടികള്‍ പൂര്‍ത്തീകരിക്കുവാന്‍ അനുവദിച്ചിരുന്ന സമയം 30 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഈ നടപടികൾ പൂർത്തിയാക്കാത്ത ഗുണഭോക്താക്കളെ ആനുകൂല്യത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുമെന്നും അധികൃതര്‍ അറിയിച്ചു. അക്ഷയ കേന്ദ്രത്തിലോ, ജനസേവനകേന്ദ്രത്തിലോ ആധാര്‍ കാര്‍ഡ്, കരമടച്ച രസീത്, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ എന്നിവയുമായെത്തി നടപടികള്‍ പൂര്‍ത്തീകരിക്കാം.