അയർക്കുന്നം: ജനമൈത്രി പോലീസിന്റെയും സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ യോദ്ധാവ് എന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി സ്കൂളിൽനിന്നും അയർക്കുന്നം ജംഗ്ഷനിലേക്കു വിദ്യാർഥികളുടെ കൂട്ടയോട്ടവും പ്രതിജ്ഞയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. ഡൊമിനിക് ജോസഫിന്റെ അധ്യക്ഷത വഹിച്ചു.
കോട്ടയം അഡീഷണൽ എസ്പി ഷാജു പോൾ ഉദ്ഘാടനം ചെയ്തു. അയർക്കുന്നം എസ്എച്ച്ഒ മധു, പഞ്ചായത്ത് അംഗം ജിജി നാഗമറ്റം, ജോർജ് ഇലഞ്ഞിക്കൽ, ഫാ. സെബാസ്റ്റ്യൻ മാമ്പറ, സ്കൂൾ ഹെഡ്മാസ്റ്റർ ഷൈനി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
ജനമൈത്രി പോലീസ് പിആർഒ എജിസൺ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. യോദ്ധാവ് കോഓർഡിനേറ്റർ ടിന്റു മാത്യു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി.എ. മാത്യു ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് എടുത്തു