കോട്ടയം: വോട്ടര്‍പട്ടിക ആധാറുമായി ബന്ധിപ്പിച്ച് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്. വോട്ടര്‍പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പു കമ്മീഷന് നടത്തുന്ന യജ്ഞത്തിലാണ് ചീഫ് വിപ്പ് പങ്കാളിയായത്. കളക്ടറേറ്റിലെ ഹെല്‍പ്പ് ഡെസ്ക് മുഖേനയാണ് വോട്ടര്‍പട്ടിക ആധാറുമായി ബന്ധിപ്പിച്ചത്. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജ്, തെരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.