കോട്ടയം: നേവിസ് സാജന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ചു പുത്തന്‍ അനുഭവമേകിയാണ് നേവിസ് നൂവോ ഫൗണ്ടേഷനു തുടക്കം കുറിച്ചത്. നേവിസിന്റെ വേര്‍പാടിലൂടെ പുതുജീവന്‍ ലഭിച്ച ഏഴു പേരും അവരുടെ കുടുംബവും സ്നേഹസംഗമത്തില്‍ ഒത്തുകൂടിയപ്പോള്‍ സദസ് ഒന്നടങ്കം ഓര്‍ഗന്‍ ഡൊണേഷന്‍ കാന്പയിനില്‍ പങ്കാളികളായി. സാധാരണ പരിപാടികളില്‍നിന്നു വ്യത്യസ്തമായിരുന്നു സദസുകൂടി പങ്കാളികളായ അനുസ്മരണ ചടങ്ങ്.