കോട്ടയം: പ്രവാസി കേരള കോണ്‍ഗ്രസ് -എം യുഎഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കെ.എം. മാണി കാരുണ്യ പഠനസഹായ പദ്ധതിയുടെ ഉദ്ഘാടനം കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി എംപി നിര്‍വഹിച്ചു.
പ്ലസ് ടുവിന് 1200ല്‍ 1198 മാര്‍ക്ക് കരസ്ഥമാക്കിയ മലപ്പുറം അരീക്കോട് സ്വദേശിനി പ്രിസ്കാ മരിയാ സെബാസ്റ്റ്യന്‍ എന്‍ട്രന്‍സ് പരിശീലനത്തിന് ആവശ്യമായ തുക നല്‍കിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. കേരള കോണ്‍ഗ്രസ് -എം പ്രവര്‍ത്തകരില്‍ ഒരാളാണ് പാര്‍ട്ടിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഈ കുടുംബത്തെക്കുറിച്ച് പരിചയപ്പെടുത്തിയത്. പാര്‍ട്ടി നേതാക്കള്‍ വഴി ചെയര്മാന് ജോസ് കെ. മാണി എംപി വിവരമറിയുകയും വേണ്ട സഹായം ചെയ്യാന്‍ പ്രവാസി കേരള കോണ്‍ഗ്രസ് -എം യുഎഇ ഘടകത്തെ ചുമതലപ്പെടുത്തുകയുമായിരുന്നു.
തുടര്‍ന്ന് എന്‍ട്രന്‍സ് പരിശീലനത്തിനു വേണ്ടി കുട്ടിയെ പാലാ ബ്രില്യന്റില് ചേര്‍ത്തു. ഫീസിളവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കി. ഒരു വര്‍ഷത്തെ പഠനത്തിന് ആവശ്യമായ ഹോസ്റ്റല്‍, മെസ് ഫീ ഉള്‍പ്പെടെയുള്ള ആവശ്യത്തിലേക്കായി ഒരു ലക്ഷത്തി പതിനേഴായിരം രൂപ പ്രവാസി കേരള കോണ്‍ഗ്രസ് -എം യുഎഇ ചാപ്റ്റര്‍ സ്വരൂപിച്ച് നല്കി.
യുഎഇയിലെ പ്രവാസി കേരള കോണ്‍ഗ്രസ് -എം പ്രസിഡന്റ് ഏബ്രഹാം സണ്ണിയുടെ നേതൃത്വത്തിലാണ് ഫണ്ട് സ്വരൂപിച്ചത്. കേരള കോണ്‍ഗ്രസ് -എം ഓഫീസ് ചാര്‍ജ് സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും കെസിഎം ഐടി വിംഗ് ഡയറക്ടറുമായ അലക്സ് കോഴിമല, പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സഖറിയാസ് കുതിരവേലി, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ജയകൃഷ്ണന് പുതിയേടത്ത്, പ്രിസ്കയുടെ പിതാവ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.