+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടി​പ്പ​റി​ന്‍റെ പി​ന്നി​ൽ ഓ​ട്ടോ​റിക്ഷയി​ടി​ച്ച് യുവാവ് മരിച്ചു

പാ​​ലാ: ഡ​​യാ​​ലി​​സി​​സി​​നാ​​യി പോ​​ക​​വെ റോ​​ഡ​​രു​​കി​​ൽ നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന ടി​​പ്പ​​ർ ലോ​​റി​​ക്ക് ് പി​​ന്നി​​ൽ ഓ​​ട്ടോ​​റി​​ക്ഷ ഇ​​ടി​​ച്ച് ഓ​​ട്ടോറിക്ഷ ഡ്രൈ​​വ​​ർ മ​​രി​​ച്ച
ടി​പ്പ​റി​ന്‍റെ പി​ന്നി​ൽ ഓ​ട്ടോ​റിക്ഷയി​ടി​ച്ച്  യുവാവ് മരിച്ചു
പാ​​ലാ: ഡ​​യാ​​ലി​​സി​​സി​​നാ​​യി പോ​​ക​​വെ റോ​​ഡ​​രു​​കി​​ൽ നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന ടി​​പ്പ​​ർ ലോ​​റി​​ക്ക് ് പി​​ന്നി​​ൽ ഓ​​ട്ടോ​​റി​​ക്ഷ ഇ​​ടി​​ച്ച് ഓ​​ട്ടോറിക്ഷ ഡ്രൈ​​വ​​ർ മ​​രി​​ച്ചു. ഇ​​ടു​​ക്കി പ​​റ​​യാ​​ൻ​​മ​​ല മ​​ല​​യി​​ഞ്ചി വാ​​രി​​കാ​​ട്ട് ഗി​​രീ​​ഷ് (45)ആ​​ണ് മ​​രി​​ച്ച​​ത്. ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ 5.30ന്

​​കൊ​​ല്ല​​പ്പ​​ള്ളി-​​മേ​​ലു​​കാ​​വ് റോ​​ഡി​​ൽ പു​​ളി​​ഞ്ചു​​വ​​ട് ക​​വ​​ല​​യി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. മേ​​ലു​​കാ​​വ് ഭാ​​ഗ​​ത്തു​​നി​​ന്നും വ​​ന്ന ഓ​​ട്ടോ​​റി​​ക്ഷ റോ​​ഡ​​രികി​​ൽ നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന ടി​​പ്പ​​റി​​ന്‍റെ പി​​ന്നി​​ൽ ഇ​​ടി​​ച്ചു ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു. ഓ​​ട്ടോ റിക്ഷ ഡ്രൈ​​വ​​ർ ഉ​​റ​​ങ്ങി​​പ്പോ​​യ​​താ​​ണ് അ​​പ​​ക​​ട​​ത്തി​​ന് കാ​​ര​​ണ​​മെ​​ന്ന് ക​​രു​​തു​​ന്നു.​​ഡ്രൈ​​വ​​ർ ഇ​​രു​​ന്ന ഭാ​​ഗം ഇ​​ടി​​ച്ചു ക​​യ​​റി ഓ​​ട്ടോ ലോ​​റി​​യു​​ടെ പി​​ന്നി​​ൽ കു​​രു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. ഓ​​ടി​​ക്കൂ​​ടി​​യ നാ​​ട്ടു​​കാ​​ർ ഓ​​ട്ടോ​​റിക്ഷയി​​ലു​​ള്ള​​വ​​രെ പു​​റ​​ത്തെ​​ടു​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും സാ​​ധി​​ച്ചി​​ല്ല. ഫ​​യ​​ർ​​ഫോ​​ഴ്സ് എ​​ത്തി അ​​ര​​മ​​ണി​​ക്കൂ​​റോ​​ളം ശ്ര​​മി​​ച്ച ശേ​​ഷ​​മാ​​ണ് പു​​റ​​ത്തെ​​ടു​​ത്ത് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്കു​​വാ​​ൻ സാ​​ധി​​ച്ച​​ത്.​​

ഓ​​ട്ടോറിക്ഷ​​യി​​ൽ ഗി​​രീ​​ഷി​​നൊ​​പ്പം സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബ​​ന്ധു അ​​ശ്വി​​ൻ (20) പ​​രി​​ക്കേ​​റ്റ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്.്
കു​​ട​​യ​​ത്തൂ​​രി​​ലെ ഓ​​ട്ടോ തൊ​​ഴി​​ലാ​​ളി​​യാ​​യ ഗി​​രീ​​ഷ് ര​​ണ്ടു വ​​ർ​​ഷ​​മാ​​യി കി​​ഡ്നി രോ​​ഗി​​യാ​​ണ്.​​ഭാ​​ര്യ ബ​​ന്ധു​​വി​​ന്‍റെ കോ​​ള​​പ്ര ഏ​​ഴാം മൈ​​ലി​​ലു​​ള്ള വീ​​ട്ടി​​ലാ​​യാ​​രു​​ന്നു താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്. ഗി​​രീ​​ഷ് എ​​ല്ലാ ബു​​ധ​​നാ​​ഴ്ച​​യും ശ​​നി​​യാ​​ഴ്ച​​യും പാ​​ലാ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി ഡ​​യാ​​ലി​​സി​​സ് ന​​ട​​ത്തി വ​​രി​​ക​​യാ​​യി​​രു​​ന്നു. ഭാ​​ര്യ. സ​​ജി​​ത കു​​ട​​യ​​ത്തൂ​​ർ പു​​ളി​​യ​​മ്മാ​​ക്ക​​ൽ കു​​ടും​​ബാ​​ഗം .മ​​ക​​ൾ അ​​രു​​ണി​​മ.