കോട്ടയം: സര്‍ക്കാരിന്റെ പിന്തുണയോടെ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ നിയമ വിരുദ്ധ ഹര്‍ത്താല്‍ നാടിനുണ്ടാക്കിയ നഷ്ടം വലുതാണെന്ന് കേരള ജനപക്ഷം സെക്കുലര്‍ ചെയര്മാന് പി.സി. ജോര്‍ജ്.
വിദേശ ടൂറിസ്റ്റുകള്‍ക്ക് പോലും കേരളത്തെപ്പറ്റി അവമതിപ്പുണ്ടാക്കാന്‍ പര്യാപ്തമായ സമര രീതിയാണ് ഭീകരവാദികള്‍ നടത്തിയത്. സാമ്പത്തികമായി തകര്‍ന്നു നില്ക്കുന്ന കേരളത്തെ നാശത്തിന്റെ പടുകുഴിയിലേക്ക് വീഴ്ത്താന്‍ മാത്രമേ ഈ സമരത്തിന് കഴിഞ്ഞുള്ളൂ.
തകര്‍ക്കപ്പെട്ട കെഎസ്ആര്‍ടിസി ബസിന്റെ നഷ്ടം മാത്രമല്ല ട്രിപ്പ് മുടങ്ങിയത് കൊണ്ടുണ്ടായ നഷ്ടം കൂടി ഇവരില്‍നിന്ന് ഈടാക്കണം. ഹൈക്കോടതി വിധിയെ അപമാനിച്ചതിനു പ്രത്യേക കേസ് ഇവരുടെ പേരില്‍ എടുക്കണം. പോപ്പുലര്‍ ഫ്രണ്ട് മാത്രമല്ല രാജ്യത്തിനെതിരായ എല്ലാ തീവ്രവാദ സംഘടനകളെയും നിരോധിക്കാന്‍ കേന്ദ്ര ഗവണ്മെന്റ് തയാറാകണം. സര്‍ക്കാര്‍ ഹര്‍ത്താലിന് അനുകൂലമായ നിലപാട് സ്വീകരിച്ചത് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അവിശുദ്ധ കൂട്ടുകെട്ടിന്റെ പേരില്‍ ആയിരിക്കുമെന്ന് കരുതേണ്ടിയിരിക്കുന്നതായും പി.സി. ജോര്‍ജ് പറഞ്ഞു.