കോട്ടയം: കെഎസ്ഇബി എൻജിനിയേഴ്സ് അസോസിയേഷൻ 69-ാമത് വാർഷിക പൊതുയോഗം മാമ്മൻ മാപ്പിള ഹാളിൽ ഇന്നു നടക്കും. രാവിലെ 10നു നടക്കുന്ന സമ്മേളനം മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ. സുനിൽ അധ്യക്ഷതവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. ഓൾ ഇന്ത്യ പവർ എൻജിനിയേഴ്സ് ഫെഡറേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി ശൈലേന്ദ്ര ദുബൈ, കെഎസ്ഇബി മുൻ സിഎംഡിയും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ബി. അശോക് എന്നിവർ പ്രസംഗിക്കും.