രാജപുരം: ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരേ ഡിവൈഎഫ്ഐ രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊട്ടോടിയില്‍ ജനകീയ സദസ് സംഘടിപ്പിച്ചു. സിപിഎം രാജപുരം ലോക്കല്‍ സെക്രട്ടറി എ.കെ. രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് രതീഷ് ഒരള അധ്യക്ഷത വഹിച്ചു. കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് എ.അനില്‍ കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ എം. കൃഷ്ണകുമാര്‍, ജോസ് പുതുശേരിക്കലായില്, മേഖല സെക്രട്ടറി കെ.ജെ. ഷൈജിന്‍ എന്നിവര്‍ പ്രസംഗിച്ചു.