പരപ്പ: കാലങ്ങളായി ഓരോ തെരഞ്ഞെടുപ്പിനു മുമ്പും ഉയര്‍ന്നുകേള്‍ക്കുന്നതാണ് പരപ്പ ആസ്ഥാനമായി പുതിയ പഞ്ചായത്ത് വേണമെന്ന ആവശ്യം.
2010 ലെ തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പഞ്ചായത്ത് രൂപീകരിക്കുകയും വാര്‍ഡ് വിഭജനത്തിന്റെ കരടുരൂപമുള്പ്പെടെ തയാറാവുകയും ചെയ്തിരുന്നതാണ്. എന്നാല്‍ സംസ്ഥാനതലത്തില്‍ പഞ്ചായത്തുകളുടെ വിഭജനത്തിനെതിരെ അന്നത്തെ പ്രതിപക്ഷം ഹൈക്കോടതിയെ സമീപിച്ചതോടെ അത് മുടങ്ങുകയായിരുന്നു. അതിനുശേഷം രണ്ട് തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞിട്ടും പുതിയ പഞ്ചായത്ത് മാത്രം വന്നില്ല.
പരിശോധനകള്‍ക്കും പരാതികള്‍ കേള്‍ക്കുന്നതിനും ആവശ്യത്തിന് സമയം നല്‍കാതെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പഞ്ചായത്തുകളുടെ വിഭജനവും സംയോജനവുമൊന്നും നടപ്പാക്കരുതെന്നായിരുന്നു അന്ന് ഹൈക്കോടതിയുടെ വിധി. അതുകഴിഞ്ഞ് കഴിഞ്ഞ തെരഞ്ഞെടുപ്പുകാലം കോവിഡില്‍ മുങ്ങിപ്പോയതിനാല്‍ സംസ്ഥാനത്തെവിടെയും പുതിയ പഞ്ചായത്തുകളോ നഗരസഭകളോ ഒന്നും വന്നില്ല. ഇനിയൊരു തെരഞ്ഞെടുപ്പുകാലം വരുന്നതിനു മുമ്പ് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കണമെന്ന ആവശ്യം പലയിടങ്ങളില്‍നിന്നും ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.
ജില്ലയിലെതന്നെ ഏറ്റവും വിസ്തൃതിയുള്ള കിനാനൂര്‍-കരിന്തളം പഞ്ചായത്ത് വിഭജിച്ച് പരപ്പ പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യം ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പുതിയ പഞ്ചായത്തിന്റെ രാഷ്ട്രീയ സ്വഭാവത്തില്‍ യുഡിഎഫിന് മേല്‍ക്കൈ ലഭിച്ചേക്കുമെന്ന ആശങ്കയാണ് ഇക്കാര്യത്തില്‍ എല്‍ഡിഎഫിനെ പിറകോട്ടു വലിക്കുന്നത്. കിനാനൂര്‍-കരിന്തളത്തിനൊപ്പം സമാന വിസ്തൃതിയുള്ള കോടോം-ബേളൂര്‍ കൂടി വിഭജിച്ച് കാലിച്ചാനടുക്കം ആസ്ഥാനമായി പുതിയ പഞ്ചായത്ത് രൂപീകരിക്കാനാണ് അവരുടെ നീക്കം. അങ്ങനെയാകുമ്പോള്‍ എല്‍ഡിഎഫിന് ആധിപത്യമുള്ള ചില പ്രദേശങ്ങളെ കൂടി പുതിയ പഞ്ചായത്തില്‍ ഉള്‍പ്പെടുത്താനാകുമെന്നതാണ് ലക്ഷ്യം.
രണ്ടു പഞ്ചായത്തുകളുടെ കാര്യത്തിലും വിശാലമായി പരന്നുകിടക്കുന്ന ഭൂവിസ്തൃതി പൊതുജനങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്ന കാര്യത്തിലും വികസനപദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തിലും ഒരു പരിധിവരെ പ്രതിബന്ധമാകുന്നുണ്ട്. പഞ്ചായത്തിന്റെ ഒരറ്റത്തുള്ള ആളുകള്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ച് മറ്റേ അറ്റത്തെത്തേണ്ടിവരുന്ന അവസ്ഥ രണ്ട് പഞ്ചായത്തുകളിലുമുണ്ട്. ഇതിനിടയില്‍ കാലങ്ങളായി അവഗണിക്കപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളുടെ സന്തുലിതമായ വികസനം ഉറപ്പുവരുത്തണമെങ്കില്‍ രണ്ട് പഞ്ചായത്തുകളും വിഭജിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സമാനമായ വലിപ്പമുണ്ടായിരുന്ന ബേഡഡുക്ക, പനത്തടി പഞ്ചായത്തുകളെ 2000 ല്‍ വിഭജിച്ച് യഥാക്രമം കുറ്റിക്കോല്‍, കള്ളാര്‍ പഞ്ചായത്തുകള്‍ രൂപീകരിച്ചതാണ് ജില്ലയുടെ മലയോരമേഖലയില്‍ ഏറ്റവും ഒടുവില്‍ നടന്ന പഞ്ചായത്ത് വിഭജനം. അതത് പ്രദേശങ്ങളുടെ തികച്ചും സമതുലിതമായ വികസനം ഉറപ്പുവരുത്താനായി എന്നതുതന്നെയായിരുന്നു ഇതിന്റെ നേട്ടം. ഇതേ രീതിയില്‍ കിനാനൂര്‍-കരിന്തളം പഞ്ചായത്ത് വിഭജിച്ച് പരപ്പ ആസ്ഥാനമായും കോടോം-ബേളൂര്‍ വിഭജിച്ച് കാലിച്ചാനടുക്കം ആസ്ഥാനമായും രണ്ട് വ്യത്യസ്ത പഞ്ചായത്തുകള്‍ തന്നെ രൂപീകരിച്ചാലേ കൂടുതല്‍ പ്രദേശങ്ങളെ അവയില്‍ ഉള്‍പ്പെടുത്താനാവൂ എന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.