ചെമ്പേരി: കുട്ടികളെ ലഹരി മാഫിയകളിൽനിന്നും രക്ഷിക്കുന്നതിന് ഓരോ ഇടവകകളിലും ജാഗ്രതാസമിതികൾ രൂപീകരിക്കുമെന്നും ബോധവത്കരണ പരിപാടികൾ ഊർജിതമാക്കുമെന്നും തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അറിയിച്ചു.
അതിരൂപതയുടെ പതിനെട്ടാമത് പാസ്റ്ററൽ കൗൺസിൽ യോഗത്തിന്റെ സമാപന സമ്മേളനം ചെന്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്. വിദ്യാർഥികൾക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിനായി ഹെൽപ് ഡസ്ക് അതിരൂപത കേന്ദ്രീകരിച്ച് തുടങ്ങും. അതിരൂപതയുടെ രണ്ടാമത്തെ സൗജന്യ ഏയ്ഞ്ചൽ ഡയാലിസിസ് സെന്റർ ഇരിട്ടിയിലും മൂന്നാമത്തെ സെന്റർ ചെറുപുഴയിലും ആരംഭിക്കുമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
കേരളസഭ ആഹ്വാനം ചെയ്ത സഭാനവീകരണ ആചരണത്തിന്റെ ഭാഗമായി അതിരൂപതയിൽ ആയിരംദിന കർമപദ്ധതികൾ ആർച്ച്ബിഷപ് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഇടവകകൾ തോറും നവീകരണ ധ്യാനങ്ങൾ, കുടുംബ സെമിനാറുകൾ, യുവജന സെമിനാറുകൾ തുടങ്ങിയവ നടത്തും.
വികാരി ജനറാൾമാരായ മോൺ.ആന്റണി മുതുകുന്നേൽ, മോൺ.ജോസഫ് ഒറ്റപ്ലാക്കൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, പ്രൊക്യുറേറ്റർ ഫാ. ജോസഫ് കാക്കരമറ്റത്തിൽ, ബെന്നി പുത്തൻനട, ബാബു പാലാട്ടിക്കൂനത്താൻ എന്നിവർ വിവിധ വിഷയങ്ങളിലെ ചർച്ചകൾക്ക് നേതൃത്വം നൽകി.
ഡോ. എം.ജെ. മാത്യു മണ്ഡപത്തിൽ, ബേബി നെട്ടനാനി, ജയ്സൻ പുളിച്ചമാക്കൽ, മാർട്ടിൻ തോമാപുരം, അമൽ, സിജോ അമ്പാട്ട്, അജി പാണത്തൂർ, ജോസ് മേമടം, മാത്യു വീട്ടിയാങ്കൽ, ജോസ് ജോർജ് പ്ലാത്തോട്ടം, ഫാ. ആന്റണി തെക്കേമുറി, ഫാ.ഏബ്രഹാം മഠത്തിമ്യാലിൽ, ഷോണി കെ. ജോർജ്, ഫാ. ബെന്നി പുത്തൻനട, ഫാ. മാണി മേൽവെട്ടം, ബെന്നി പുതിയാംപുറം, സജി വള്ളോപ്പിള്ളിൽ, ഫാ. ജേക്കബ് വെണ്ണായപ്പള്ളിൽ, ഐ.സി. മേരി,ആന്റണി മേൽവെട്ടം, ഫാ. ചാക്കോ കുടിപ്പറമ്പിൽ, ഡോ. ജോസഫ് തോമസ്, സജി വരമ്പുങ്കൽ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
പാസ്റ്ററൽ കൗൺസിലിന്റെ നേതൃത്വത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു. എസ്എംഎസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ പവിത്ര, പാസ്റ്ററൽ കൗൺസിൽ പ്രതിനിധികളായി ജോഷ്വാ ഒഴുകയിൽ, ലിൻസി പി. സാം എന്നിവർ ജൂബിലി ആശംസകൾ നേർന്നു പ്രസംഗിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, വിവിധ അല്മായ സംഘടന നേതാക്കൾ എന്നിവർ ആർച്ച്ബിഷപ്പിനെആദരിച്ചു. മാർ പാംപ്ലാനിക്കൊപ്പം പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന ഫാ. ഫിലിപ്പ് കവിയിൽ, ഫാ. ജോൺ ഓണംകുളം, ഫാ. ബെന്നി പുത്തൻനട എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.
പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ റിപ്പോർട്ട് അവതരിപ്പിച്ചു. തലശേരി അതിരൂപതയിൽനിന്നും ദീപിക ഡയറക്ടർ ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട പ്രവാസി വ്യവസായി ബെന്നി വാഴപ്പള്ളിലിനെയും ഭാര്യ മഞ്ജുവിനെയും ചടങ്ങിൽ ആർച്ച്ബിഷപ് പൊന്നാടയണിയിച്ച് ആദരിച്ചു.
വിവിധ മേഖലകളിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച ഫാ.ഏബ്രഹാം പോണാട്ട്, ബിനീഷ് ചുണ്ടയിൽ, കെ.എം. ജോൺ, തങ്കച്ചൻ കൊല്ലക്കൊമ്പിൽ, ചിഞ്ചു വി. ജോസഫ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.മോൺ. ആന്റണി മുതുകുന്നേൽ സ്വാഗതവും ചാൻസലർ ഫാ. ജോസഫ് മുട്ടത്തുകുന്നേൽ നന്ദിയും പറഞ്ഞു.