കണ്ണൂർ: വിഴിഞ്ഞത്തെ തീരദേശവാസികൾ അതിജീവനത്തിനായി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ നേതൃത്വത്തിൽ വൈദികരും അല്മായരുമടങ്ങുന്ന സംഘം സമരത്തിൽ പങ്കെടുക്കും. 27ന് തുറമുഖ കവാടത്തിൽ നടക്കുന്ന സമരത്തിലാണ് കണ്ണൂർ ബിഷപ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുക.
സമരസമിതിയുമായി പലവട്ടം മന്ത്രിസഭാ ഉപസമിതി ചർച്ച നടത്തിയെങ്കിലും ചർച്ചകളെല്ലാം പരാജയമായിരുന്നു. ഈ സാഹചര്യത്തിൽ സമരം കൂടുതൽ ശക്തിപ്പെടുത്തുകയാണെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കണ്ണൂർ രൂപത പിന്തുണയുമായി സമരമുഖത്ത് എത്തുന്നത്.
കണ്ണൂർ രൂപതാസംഘത്തിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, രൂപത പ്രസിഡന്റ് രതീഷ് ആന്റണി ഉൾപ്പെടെ കെഎൽസിഎയുടെ 50 ഓളം പ്രവർത്തകർ പങ്കെടുക്കും. മുഖ്യമന്ത്രി വിഴിഞ്ഞത്ത് സമരം നടത്തുന്നവരോട് കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് നേരിട്ടു ചർച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്ന് കെഎൽസിഎ കണ്ണൂർ രൂപത സമിതി ആവശ്യപ്പെട്ടു.