കണ്ണൂർ: കെഎസ്ആർടിസിയിൽ നടപ്പിലാക്കാൻ പോകുന്ന 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം എത്രയും വേഗം പിൻവലിക്കണമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജോസ് ജോർജ് പ്ലാത്തോട്ടം.
ടിഡിഎഫ് പ്രഖ്യാപിച്ച ഒക്ടോബർ ഒന്നിന്റെ പണിമുടക്കിന് മുന്നോടിയായി കെഎസ്ആർടിസി ജില്ലാ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിന് മുന്നേ തൊഴിലാളികളെ വഞ്ചിച്ച കെഎസ്ആർടിസിയിലെ സിഐടിയു യൂണിയൻ പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു.
ഹാഷിം അധ്യക്ഷത വഹിച്ചു. ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എ.എൻ. രാജേഷ്, ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എം.വി. പ്രതീഷ് കുമാർ, ഇ.പി. അബ്ദുള്ള, വി.പി. റെജി, കെ. ദിനേഷ് കുമാർ,വി. മനോജ് കുമാർ, ടി. കമലാക്ഷൻ, രാജു ചാത്തോത്ത്, ഷാജി കോമത്ത്, ടി. കെ. പവിത്രൻ എന്നിവർ പ്രസംഗിച്ചു.