പയ്യാവൂർ: സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മൈതാനിയിൽ നടന്ന ഐസിഎസ് ഇ സംസ്ഥാനതല ഖൊ - ഖൊ ടൂർണമെന്റിൽ അണ്ടർ -17 ,അണ്ടർ -19 വിഭാഗങ്ങളിൽ പയ്യാവൂർ സെന്റ് ആൻസ് സ്കൂൾ ജേതാക്കളായി. അണ്ടർ - 14 വിഭാഗത്തിൽ സെൻ്റ് ഫ്രാൻസിസ് കോഴിക്കോട് രണ്ടാം സ്ഥാനം നേടി.അണ്ടർ - 17 വിഭാഗത്തിൽ ഓക്സിലിയം തൃശൂർ രണ്ടാം സ്ഥാനം നേടി .
ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിൻസി അധ്യക്ഷത വഹിച്ചു .തളിപ്പറമ്പ് സിഐ ദിനേശൻ ഉദ്ഘാടനം ചെയ്തു. വൈകുന്നേരം സമാപന സമ്മേളനം പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു.