കണ്ണൂർ: ജപ്തി നടപടികളുടെ ഭാഗമായി വീടിനു മുന്പിൽ ബോർഡ് സ്ഥാപിക്കുന്ന പ്രവണത ബാങ്കുകൾ അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ്-ബി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി ആവശ്യപ്പെട്ടു. കാൽനൂറ്റാണ്ടിനു മുന്പ് മലയോര മേഖലകളിൽ സഹകരണ ബാങ്കുകൾ ചെണ്ടകൊട്ടി പരസ്യം ചെയ്യുമായിരുന്നു. അന്തരിച്ച മാണിപ്പാറയച്ചന്റെ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ ഫലമായി അത് അവസാനിച്ചു. അതിന്റെ പുനരവതാരമാണ് ഇപ്പോഴത്തെ ബോർഡുകളെന്നും ഇത് ബാങ്കുകൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.