സുൽത്താൻബത്തേരി: പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളവും സംയുക്തമായി നടപ്പിലാക്കുന്ന ’ലഹരി വിമുക്ത കേരളം’ അധ്യാപക പരിശീലനം തുടങ്ങി. ഡയറ്റിൽ ജില്ലാതല പരിശീലനം ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ് അധ്യക്ഷത വഹിച്ചു.
സമഗ്ര ശിക്ഷ ജില്ലാ കോ ഓർഡിനേറ്റർ വി. അനിൽകുമാർ, ഡയറ്റ് പ്രിൻസിപ്പൽ അബ്ബാസ് അലി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ ഓർഡിനേറ്റർ വിത്സണ് തോമസ്, ഹയർ സെക്കൻഡറി കോ ഓർഡിനേറ്റർ എം.കെ. ഷിവി, ജില്ലാ പ്രോഗ്രാം ഓഫീസർ എൻ.ജെ. ജോണ്, ബിപിസി ടി. രാജൻ, ഡയറ്റ് ലക്ച്ചറർ വി. സതീഷ്കുമാർ എന്നിവർ പ്രസംഗിച്ചു.