കൽപ്പറ്റ: ചീങ്ങേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമപ്പെരുന്നാൾ തുടങ്ങിയതായി വികാരി ഫാ.പി.സി. പൗലോസ് പുത്തൻപുരയ്ക്കൽ, ജനറൽ കണ്‍വീനർ എം.ജെ. വർഗീസ് കാഞ്ഞിരത്തിങ്കൽ, ആഘോഷ കമ്മിറ്റി ഭാരവാഹികളായ എ.വി. പൗലോസ്, എൻ.ഒ. കുര്യാച്ചൻ, എൻ.ഒ. ജോർജ്, യൽദോ എ. കുര്യാക്കോസ്, ബേബി എ. വർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ രണ്ടുവരെ നീളുന്ന പെരുന്നാളിനു ഇന്നലെ രാവിലെ പത്തിനായിരുന്നു കൊടിയേറ്റ്. വൈകുന്നേരം ഇടവകയിലെ യൽദോ, ബേസിൽ നാമധാരികളുടെ സംഗമം നടന്നു.
ഇന്നു രാവിലെ എട്ടിനു നവാഭിഷിക്ത മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മോർ സ്തേഫാനോസിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. മെത്രാപ്പോലീത്തയെ അനുമോദിക്കുന്നതിനു 10.30നു ചേരുന്ന സമ്മേളനം ഐ.സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ വിദഗ്ധൻ ഡോ.റാഷിദ് ഗസാലി മുഖ്യപ്രഭാഷണം നടത്തും. 26,27 തീയതികളിൽ രാവിലെ എട്ടിനു വിശുദ്ധ കുർബാനയും 8.30നു മാധ്യസ്ഥ പ്രാർത്ഥനയും ഒന്പതിനു പ്രസംഗം, ആശിർവാദം എന്നിവയും ഉണ്ടാകും. 28,29, 30 തീയതികളിൽ രാവിലെ എട്ടിനു വിശുദ്ധ കുർബാന. 30നു രാവിലെ 10നു വയോജന സംഗമം നടത്തും.
ഒക്ടോബർ ഒന്നിനു രാവിലെ എട്ടിനു വിശുദ്ധ കുർബാന. 10.30നു കുഞ്ഞുങ്ങളെ എഴുത്തിനിരുത്തൽ. ആറിനു മൈലാപ്പുർ ഭദ്രാസന മെത്രാപ്പോലീത്ത ഐസക് മോർ ഒസ്താത്തിയോസിനും തീർത്ഥയാത്രകൾക്കും സ്വീകരണം.
സമാപന ദിനമായ രണ്ടിനു രാവിലെ 8.30നു അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാന. 9.30നു പരിശുദ്ധ ബാവയുടെ തിരുശേഷിപ്പ് പേടകത്തിൽനിന്നു പുറത്തെടുത്തു വണങ്ങൽ. 10.30നു വിദ്യാഭ്യാസ സ്കോളർഷിപ് വിതരണം. ഉച്ചയ്ക്കു പൊതുസദ്യ. 2.30നു കൊടിയിറക്കൽ.