വെള്ളറട: മലയോര ഹൈവേ റോഡ് തകര്‍ന്നുണ്ടായ കുഴിയില്‍ വീണ ഇരുചക്രവാഹന യാത്രക്കാരന് പരിക്കേറ്റു. പനച്ചമൂട് ജംഗ്ഷനില്‍ രൂപപ്പെട്ട കുഴിയില്‍ വീണാണ് കാറ്റാടി റോഡരികത്ത് വീട്ടില്‍ തങ്ക സ്വാമിക്ക് പരിക്കേറ്റത്. കാരക്കോണം - വെള്ളറട റോഡില്‍ ഒന്നാം ഘട്ട ടാറിംഗ് നടന്ന ഭാഗത്താണ് കുഴി രൂപപ്പെട്ടിട്ടുള്ളത്.