കാട്ടാക്കട : ഹർത്താലിനിടെ കെഎസ്ആർടിസി ബസിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകർത്ത കേസിൽ രണ്ടു എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ.
കിള്ളി കൊമ്പിടി സ്വദേശി ഹാജ (26), പേഴുമൂട് കള്ളോട് സ്വദേശി ആശിഖ് ( 27 ) എന്നിവരെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്. ഹർത്താൽ ദിനത്തിൽ രാവിലെ 7.30 ന് കാട്ടാക്കട നിന്നും പൂവാറിലേക്ക് പോകുകയായിരുന്ന ബസ് അഞ്ചുതെങ്ങിൻമൂട്ടിൽ പ്രതികൾ ആക്രമിക്കുകയായിരുന്നു.
ബൈക്കിലെത്തിയ സംഘത്തെ സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് തിരിച്ചറിഞ്ഞത്.പ്രതികളിൽ നിന്നും പിഴയായി 38000 രൂപയും ഈടാക്കി.