കൊല്ലം: കേരള സര്‍ക്കാരിന്റെ 2022 ലെ എന്‍ജിഒ പുരസ്കാരം പത്തനാപുരം ഗാന്ധിഭവന് ഇന്റര്‍നാഷണല്‍ ട്രസ്റ്റിന് ലഭിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
സംസ്ഥാന സാമൂഹ്യനീതി വകുപ്പ് നല്കുന്ന വയോസേവന പുരസ്കാരങ്ങളില് ഉള്‍പ്പെട്ട എന്‍ജിഒ പുരസ്കാരം ഒക്ടോബര്‍ 1 ന് തൃശൂരില്‍ നടക്കുന്ന വയോജനദിന പരിപാടിയില്‍ ഗാന്ധിഭവന് സമ്മാനിക്കും.2019 ല്‍ അന്നത്തെ രാഷ്ട്രപതിയില്‍ നിന്നും വയോശ്രേഷ്ഠ സമ്മാനം നേടിയ ഗാന്ധിഭവന് 2017 ല്‍ ഏഷ്യയിലെ ഏറ്റവും വലിയ മതേതര കൂട്ടുകുടുംബമെന്ന നിലയില്‍ ഏഷ്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്സിലും ഇടം പിടിച്ചു.
2008 ല്‍ കേരള സര്‍ക്കാരിന്റെ കേരളത്തിലെ മികച്ച സാമൂഹ്യസേവന സംഘടനയ്ക്കുള്ള അവാര്‍ഡ്, ഭിന്നശേഷിയുള്ളവരെ പരിപാലിക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച സ്ഥാപനത്തിനുള്ള സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ അവാര്‍ഡ്, കേരള സര്‍ക്കാര്‍ യുവജനക്ഷേമ ബോര്‍ഡിന്റെ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ബഹുമതികൾ ഗാന്ധിഭവന് ലഭിച്ചിട്ടുണ്ട്.