കരുനാഗപ്പള്ളി: പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ഡിപ്പാർട്ട്മെന്റ് എടുത്തിട്ടുള്ള സസ്പെൻഷൻ നടപടികൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ടൗണിൽ പ്രതിഷേധ പരിപാടി നടത്തി.
വ്യക്തമായ അന്വേഷണം നടത്താതെ അഭിഭാഷകരെ സഹായിക്കാൻ വേണ്ടി മാത്രമാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്ന് സമരക്കാർ ആരോപിച്ചു.പ്രവർത്തകർ പ്രകടനമായി ടൗൺ ചുറ്റി സ്റ്റേഷനു മുന്നിലെത്തിയാണ് പ്രതിഷേധം നടത്തിയത്. കരുനാഗപ്പള്ളി എസ്എച്ച് ഒ ജി ഗോപകുമാർ, എസ ് ഐ അലോഷ്യസ് അലക്സാണ്ടർ, ഗ്രേഡ് എസ്ഐ ഫിലിപ്പോസ് , സിപി ഒ അനൂപ് എന്നിവരെയാണ് എ ഡി ജി പി വിജയ് സാക്കറെ സസ്പെൻഡ് ചെയ്തത്. മുൻ ബ്ലോക്ക് പഞ്ചായത്തംഗം ബിജു പാഞ്ചജന്യം ഉദ്ഘാടനം ചെയ്തു.
ബി ആർ ഇർഷാദ്, ജയൻ അമൃത, കല തൊടിയൂർ, രാധാകൃഷ്ണൻ, സന്തോഷ്, പൊടിമോൻ നീലിമ, ഉത്രാടം സുരേഷ് എന്നിവർ പ്രസംഗിച്ചു.