കൊല്ലം: സി-ഡിറ്റിന്റെ കമ്മ്യൂണിക്കേഷന്‍ ഡിവിഷന് നടപ്പാക്കുന്ന എ.ആര്‍വിആര്‍ പ്രോജക്ടിലേയ്ക്ക് ഗെയിം ഡെവലപ്പര്‍ ട്രെയിനികളെ നിയമിക്കുന്നതിന് വോക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യത: കംമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഐറ്റി, എഞ്ചിനീയറിംഗ് ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദവും പ്രോഗ്രാമിങ്ങില്‍ പ്രാവീണ്യം. ഉയര്‍ന്ന പ്രായപരിധി: 30 വയസ്. പ്രതിമാസ വേതനം 15,000 രൂപ. ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം സി-ഡിറ്റിന്റെ ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ക്കി ഭവന് ഓഫീസില്‍ 26 ന് രാവിലെ 10 ന് എത്തണം. 11 മുതല്‍ ഉച്ചയ്ക്ക് 1:30 വരെയാണ് അഭിമുഖം. ഫോണ്‍ :9847661702.