ൊകൊല്ലം : ദേശീയപാത 66 കുടിയൊഴിപ്പിക്കപ്പെട്ട വാടകക്കാരായ വ്യാപാരികള്‍ക്കുള്ള ആനുകൂല്യം എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്ന് യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഭൂവുടമകള്‍ക്ക് കോടികള്‍ വിതരണം ചെയ്തപ്പോഴില്ലാത്ത കാലതാമസം, വ്യാപാരികള്‍ക്ക് തുച്ഛമായ തുക വിതരണം ചെയ്യുമ്പോള്‍ ചില ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതമൂലം സൂക്ഷ്മപരിശോധന എന്ന കെണിയൊരുക്കി വ്യാപാരികളുടെ ആനുകൂല്യം നഷ്ടപ്പെടുത്തുന്ന നടപടികള്‍ അവസാനിപ്പിക്കണം. ഈ മാസം 25 ന് ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലേക്ക് ജില്ലയില്‍ നിന്നും 25 പേരെ തെരഞ്ഞെടുത്തു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് നിജാംബഷി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആസ്റ്റിന്‍ ബെന്നന്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജു.എസ് , എസ്.വിജയന്, ഷിഹാന്‍ബഷി, റെജി ഫോട്ടോപാര്‍ക്ക്, റൂഷ.പി.കുമാര്‍, എം.ഇ.ഷെജി, എം.സിദ്ദിക്ക്, നാസറുദീന്‍ നൈസ്, റെഹിം മുണ്ടപ്പള്ളി, നിഹാര്‍ വേലിയില്‍, ബിനു ആരോണ്‍സ് എന്നിവര്‍ പ്രസംഗിച്ചു.