കൊല്ലം: പേവിഷ പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമാക്കുന്നതിനുള്ള തീവ്ര വാക്സി നേഷന്‍ യജ്ഞത്തിന് പരവൂര്‍ നഗരസഭയില്‍ തുടക്കമായി. 30നകം മേഖലയിലെ എല്ലാ വളര്‍ത്തു നായകള്‍ക്കും, പൂച്ചകള്‍ക്കും പ്രതിരോധ മരുന്ന് നല്‍കും. ലൈസന്‍സും ലഭ്യമാക്കും. 10 ക്യാമ്പുകളിലാണ് വാക്സിനേഷന്. രണ്ടാംഘട്ടത്തില്‍ തെരുവുനായകളെ പിടികൂടി പ്രതിരോധ കുത്തിവെപ്പ് നടത്തും. വാക്സിനേഷന് യജ്ഞത്തിന്റെ ഉദ്ഘാടനം പാലവിളയില്‍ നടന്ന ചടങ്ങില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ എസ്. ഗീത നിര്‍വഹിച്ചു.