എരുമേലി: ചരള വാവർ സ്കൂളിനുസമീപം ഇന്നലെ കുറ്റികാട്ടിൽ ചത്ത പന്നിയുടെ ജഡം കണ്ടെത്തി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനപാലകർ എത്തി ജഡം മറവ് ചെയ്തു. സ്കൂൾ പരിസരത്തും ജനവാസ മേഖലയിലും സ്ഥിരമായി പന്നികളുടെ ശല്യമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞയിടെ ഇവിടെ കൃഷിയിടത്തിൽ കൃഷി നശിപ്പിച്ചിരുന്ന ഒരു കാട്ടുപന്നിയെ വെടിവച്ചു കൊന്നിരുന്നു.