വാഴൂർ: എസ് വിആർ എൻഎസ്എസ് കോളജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് എംജി സർവകലാശാലയുടെ 2021-22 അധ്യയന വർഷത്തെ പുരസ്കാരം നേടി. മികച്ച യൂണിറ്റിനുള്ള അവാർഡിനൊപ്പം ഡോ. മായ ടി. നായർക്ക് മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡും ലഭിച്ചു. തുടർച്ചയായി മൂന്നാംതവണയാണ് എൻഎസ്എസ് യൂണിറ്റ് പുരസ്കാരം നേടുന്നതെന്ന് പ്രിൻസിപ്പൽ ഡോ. ബി. ഗോപകുമാർ പറഞ്ഞു. 2019-20 വർഷത്തിൽ മികച്ച യൂണിറ്റിനും പ്രോഗ്രാം ഓഫീസർക്കുമുള്ള പുരസ്കാരവും 2020-21ൽ പ്രവർത്തന മികവിനുള്ള പ്രശംസാപത്രവും നേടിയിരുന്നു.