പൊൻകുന്നം: ടൗൺഹാൾ പരിസരം, ബസ് സ്റ്റാൻഡ്, മൂലകുന്ന്കവല എന്നിവിടങ്ങളിലെ തെരുവുനായ ശല്യത്തിനും മൂലകുന്ന് പുലിയറക്കുളം ഭാഗത്തെ കുറുനരി ശല്യത്തിനും പരിഹാരം കണ്ടെത്താൻ അധികൃതർ നടപടിയെടുക്കണമെന്ന് സീനിയർ സിറ്റിസൺസ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് ആർ. മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. കെ. രാജേന്ദ്രൻ, എം.എൻ. രാമചന്ദ്രൻപിള്ള, കെ.കെ. ബാലകൃഷ്ണപിള്ള, ടി.പി. രവീന്ദ്രൻപിള്ള, കെ.എൻ. പ്രസന്നകുമാർ, ജി. ഗോപാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.