കോട്ടയം: ബിഎസ്എൻഎൽ എംപ്ലോയിസ് യൂണിയൻ ജില്ലാ കൺവൻഷൻ കോട്ടയം താരാപദഭവനിൽ നടന്നു. സംസ്ഥാന സെക്രട്ടറി എം. വിജയ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാബു ടി. കോശി അധ്യക്ഷതവഹിച്ചു. സെക്രട്ടറി പി.എൻ. സോജൻ, അഖിലേന്ത്യാ അസിസ്റ്റന്റ് സെക്രട്ടറി കെ.എൻ. ജ്യോതിലക്ഷ്മി, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി മനു ജി. പണിക്കർ, എഐബിഡിപിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ. എബ്രഹാം, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.കെ. ജിജോമോൻ എന്നിവർ പ്രസംഗിച്ചു.