ചെമ്മലമറ്റം: ചെമ്മലമറ്റത്ത് നടക്കുന്ന മൂന്നാമത് ബൈബിൾ കൺവൻഷൻ ഇന്ന് സമാപിക്കും. ഫാ. സാംസൺ ക്രിസ്റ്റിയും അട്ടപ്പാടി സെഹിയോൻ ടീമുമാണു കൺവൻഷൻ നയിക്കുന്നത്. ദൈവചന പഠനത്തിലൂടെ ജീവിതനവീകരണം സാധിക്കണമെന്നും പൈശാചികശക്തികളെ അകറ്റി നിർത്തണമെന്നും ഫാ. സാംസൺ വിശ്വാസികളെ ഓർമിപ്പിച്ചു.
കൺവൻഷനിൽ പങ്കെടുക്കുന്ന എല്ലാവരും പുതിയ സൃഷ്ടികളാകണമെന്നും അദ്ദേഹം ദൈവജനത്തെ ഓർമിപ്പിച്ചു. ഇന്നലെ വൈകുന്നേരം 4.30ന് പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി. വചനമാകുന്ന ദൈവത്തെ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ഫാ. ജേക്കബ് ഓർമിപ്പിച്ചു. സമാപന ദിവസമായ ഇന്ന് വൈകുന്നേരം പാലാ രൂപത വികാരി ജനറാളും മാർ സ്ലീവാ മെഡിസിറ്റി എംഡിയുമായ മോൺ. ജോസഫ് കണിയോടിക്കൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.