കോട്ടയം: ട്രൈബർ മാനേജ്മെന്റ് കോളജായ മുരിക്കുംവയൽ ശ്രീ ശബരീശ കോളജും ഇടുക്കി നാടുകാണി ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജും നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ആർ. ബിന്ദു അധ്യക്ഷതവഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ കോളജിലെ സ്റ്റാർട്ടപ്പ് മിഷൻ ലോഞ്ചിംഗ് നിർവഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മെറിറ്റ് അവാർഡ് വിതരണം ചെയ്യും. എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രഫ .ഡോ. സാബു തോമസ് ഇന്നവേഷൻ കൗണ്‍സിൽ ലോഞ്ചിംഗ് നിർവഹിക്കും. കെ.ജെ. തോമസ് എതിനിക് ക്ലബ് ഉദ്ഘാടനം ചെയ്യും. ഐക്യമല അരയ മഹാസഭാ ജനറൽ സെക്രട്ടറി പി.കെ. സജീവ്, പ്രസിഡന്റ് സി.ആർ. ദിലീപ് കുമാർ, മല അരയ എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ.ആർ. ഗംഗാധരൻ, ട്രസ്റ്റ് ട്രഷറർ പത്മാക്ഷി വിശ്വംഭരൻ, ശ്രീ ശബരീശ കോളജ് പ്രിൻസിപ്പൽ വി.ജി. ഹരീഷ് കുമാർ, ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. സി.കെ. സ്മിത തുടങ്ങിയവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ മല അരയ മഹാസഭാ ജനറൽ സെക്രട്ടറി പി.കെ. സജീവ്, മല അരയ എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ.ആർ. ഗംഗാധരൻ, സഭാ ട്രഷറർ എം.ബി. രാജൻ, കമ്മിറ്റി അംഗം എം.കെ. സജി എന്നിവർ പങ്കെടുത്തു.
പത്രസമ്മേളനത്തിൽ മല അരയ മഹാസഭാ ജനറൽ സെക്രട്ടറി പി.കെ. സജീവ്, മല അരയ എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ.ആർ. ഗംഗാധരൻ, സഭാ ട്രഷറർ എം.ബി. രാജൻ, കമ്മിറ്റി അംഗം എം.കെ. സജി എന്നിവർ പങ്കെടുത്തു.