ചേര്‍പ്പുങ്കൽ: ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പിടിഎ പൊതുയോഗം 27ന് ഉച്ചകഴിഞ്ഞ് 1.45നു ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ പാരിഷ് ഹാളില്‍ നടത്തും. പിടിഎ പ്രസിഡന്റ് റ്റെഡി ജോര്‍ജ് അധ്യക്ഷതവഹിക്കും. സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് പനാമ്പുഴ ഉദ്ഘാടനം ചെയ്യും. പോലീസ് ഉദ്യോഗസ്ഥന് പി.പി. രാജേഷ് മുഖ്യപ്രഭാഷണം നടത്തും. പ്രിന്‍സിപ്പല്‍ ഡോ. ബെല്ലാ ജോസഫ്, ഹെഡ്മാസ്റ്റര് ജോജി തോമസ് എന്നിവര്‍ പ്രസംഗിക്കും.