പാലാ: സന്നദ്ധസേവന പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ലയണ്‍സ് ക്ലബുകളുടെ പ്രവര്‍ത്തനം മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണെന്ന് പാലാ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജി. പത്മകുമാര്‍. പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ആര്. മനോജ് പാലാ അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെംബര്‍ മനോജ് ബി. നായര്‍, പാലാ സബ് ജയില്‍ സൂപ്രണ്ട് സി. ഷാജി, കൊച്ചി എയര്‍പോര്‍ട്ട് സബ് ഇന്‍സ്പെക്ടര്‍ കെ.ബി. ഹരികൃഷ്ണന് എന്നിവരെ ആദരിച്ചു. മുന്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സി.പി. ജയകുമാര്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആര്. വെങ്കിടാചലം ഡയാലിസിസ് കിറ്റുകളുടെ വിതരണം നിര്‍വഹിച്ചു. പുതിയ അംഗങ്ങള്‍ക്ക് ജിഎസ്ടി കോഓര്‍ഡിനേറ്റര്‍ വിന്നി ഫിലിപ്പ് സത്യവാചകം ചൊല്ലിക്കൊടുത്തു, പാലാ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോയി തോമസ് പ്ലാത്തോട്ടം, ജോസഫ് കണ്ടത്തില്‍, ജോസഫ് ടി. ജോണ്‍, സാബു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.