+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കമല ഹാരിസിന് അഭിനന്ദനം അറിയിക്കാൻ അമ്മാവൻ ഗോപാലൻ അമേരിക്കയിലെത്തും

വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ പ്രഥമ വനിതാ വൈസ് പ്രസിഡന്‍റായി അധികാരമേറ്റ കമല ഹാരിസിന് നേരിട്ട് അഭിനന്ദനം അറിയിക്കാൻ മാതൃസഹോദരൻ ഗോപാലൻ ബാലചന്ദ്രൻ അമേരിക്കയിലെത്തും. ജനുവരി 21 നാണ് ഗോപാലൻ തന്‍റെ ഇം
കമല ഹാരിസിന് അഭിനന്ദനം അറിയിക്കാൻ അമ്മാവൻ ഗോപാലൻ അമേരിക്കയിലെത്തും
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ പ്രഥമ വനിതാ വൈസ് പ്രസിഡന്‍റായി അധികാരമേറ്റ കമല ഹാരിസിന് നേരിട്ട് അഭിനന്ദനം അറിയിക്കാൻ മാതൃസഹോദരൻ ഗോപാലൻ ബാലചന്ദ്രൻ അമേരിക്കയിലെത്തും.

ജനുവരി 21 നാണ് ഗോപാലൻ തന്‍റെ ഇംഗിതം പരസ്യമാക്കിയത്. കോവിഡ് വാക്സീൻ ലഭിച്ചാൽ ആദ്യം അമേരിക്കയിലെത്തുക എന്നതാണ് തന്‍റെ ലക്ഷ്യം. സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിചേരണമെന്നായിരുന്നു തന്‍റെ ആഗ്രഹം - ഇന്ത്യയിലെ സീനിയർ പ്രതിരോധ വിദഗ്ധൻ കൂടിയായ ഗോപാലൻ പറഞ്ഞു. തന്‍റെ സഹോദരിയും കമലയുടെ മാതാവുമായ ശ്യാമളയുടെ പേർ കമല തന്‍റെ പ്രസംഗത്തിൽ പലപ്പോഴും സ്മരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഗോപാലൻ പറഞ്ഞു.

കമല നല്ലൊരു പ്രാസംഗികയാണ്. വളരെ ചെറുപ്പം മുതൽ തന്നെ കമലയെ എനിക്കറിയാം. എന്‍റെ സഹോദരി ശ്യാമളയുടേയും ജമൈക്കയിൽ നിന്നുള്ള പിതാവിന്‍റേയും രണ്ടു പെൺമക്കളിൽ മൂത്തവളാണ് കമല. കമലയുടെ സ്ഥാനാരോഹണത്തിൽ ഇന്ത്യയിലുള്ള ഞങ്ങളുടെ കുടുംബാംഗങ്ങളുടെ സന്തോഷം അവർണനാതീതമാണ്. സുരക്ഷിതമായി യാത്ര ചെയ്യുവാൻ അവസരം ലഭിച്ചാൽ ഉടൻ അമേരിക്കയിൽ എത്തുമെന്നും എഴുപത്തൊന്പതുകാരനായ ഗോപാലൻ കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ മാധ്യമങ്ങൾ കമലയുടെ സ്ഥാനാരോഹണത്തെ മുക്തകണ്ഠം പ്രശംസിച്ചിരുന്നു. നമസ്തെ മാഡം വൈസ് പ്രസിഡന്‍റ് എന്ന് ഡക്കാൻ ഹെറാൾഡും വംശീയതയെ പരാജയപ്പെടുത്തി ചരിത്രം സൃഷ്ടിച്ച വനിതയെന്ന് ടൈംസ് ഓഫ് ഇന്ത്യയും കമലാ ഹാരിസിനെ കുറിച്ച് തലവാചകം എഴുതിയിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ