പത്തനംതിട്ട: കഴിഞ്ഞദിവസം നടത്തിയ ഹര്‍ത്താലിനിടെ പന്തളത്ത് കെഎസ്ആര്‍ടിസി ബസിനു കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. പന്തളം മങ്ങാരം മുറിയില്‍ തേവള്ളിപ്പടിവിളയില് തെക്കേതില്‍ സനോജ് (28) ആണ് പിടിയിലായത്.
പോപ്പുലര്‍ ഫ്രണ്ട് വെള്ളിയാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയാണ് ബസിനുനേരേ ആക്രമണമുണ്ടായത്. പന്തളം ബസ് സ്റ്റാന്‍ഡില്‍നിന്നു പെരുമണ്‍ റൂട്ടിലേക്ക് പുറപ്പെട്ട ബസിനുനേരെയാണു കല്ലെറിഞ്ഞത്. ഡ്രൈവര്‍ കുരുമ്പാല സ്വദേശി പി. രാജന്റെ കണ്ണിനു പരിക്കേറ്റിരുന്നു.
ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്നു ഡ്രൈവര്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. അറസ്റ്റിലായ സനോജിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇരുപതോളം പേര്‍ക്കെതിരേ പന്തളം പോലീസ് കേസെടുത്തിട്ടുണ്ട്.