പത്തനംതിട്ട: മലയാലപ്പുഴ ദേവിക്ഷേത്രത്തിലെ നവരാത്രി ആഘോഷവും ഭാഗവത നവാഹജ്ഞാനയജ്ഞവും ഇന്നു മുതല്‍ ഒക്ടോബര്‍ അഞ്ചു വരെ നടക്കും. ഇന്ന് വൈകുന്നേരം 5.30ന് കെ.യു. ജനീഷ്കുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും . ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ദിലീപ്കുമാര് അധ്യക്ഷത വഹിക്കും. നാളെ മുതല്‍ ഒക്ടോബര്‍ നാലുവരെ എല്ലാ ദിവസവും രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം, ഭാഗവത പാരായണം, 12ന് ആചാര്യപ്രഭാഷണം, ഉച്ചയ്ക്ക് അന്നദാനം എന്നിവ നടക്കും.