പത്തനംതിട്ട: പൂങ്കാവ്-ചന്ദനപ്പള്ളി റോഡില്‍ വള്ളിക്കോട് താഴൂര്കടവിന് സമീപമുള്ള ചെറിയ പാലം അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു താഴ്ന്നു. പാലത്തിന്റെ തൂണിനോടു ചേര്‍ന്ന സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞുതാഴ്ന്നത്. ഇന്നലെ രാവിലെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍തന്നെ ഗ്രാമപഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊതുമരാമത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
നിത്യവും നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. 70 വര്ഷത്തിനുമേല് പഴക്കമുള്ള പാലമാണിത്. സംരക്ഷണഭിത്തികള്‍ കുറെനാളായി ബലക്ഷയത്തിലാണെന്നു നാട്ടുകാര്‍ പറഞ്ഞു. മരത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയാണ് സംരക്ഷണഭിത്തി കൂടുതലും തകര്‍ന്നിട്ടുള്ളത്. ഇതോടെ പാലത്തിനും ബലക്ഷയമുള്ളതായി സംശയിക്കുന്നു. വലിയ വാഹനങ്ങള്‍ ഇതുവഴി കടന്നു പോകുന്നത് നിയന്ത്രിച്ചിട്ടുണ്ട്.