രാജപുരം: റാണിപുരത്ത് സ്കൂട്ടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് യുവാവ് മരിച്ചു. ദേലംപാടി നൂജിപേട്ട് സ്വദേശി ശ്രീകേഷ് (അപ്പു-19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അന്‍സിഫി (18) നെ ഗുരുതര പരിക്കുകളോടെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തില്‍നിന്നും തിരിച്ചിറങ്ങുന്നതിനിടെ റിസോര്‍ട്ടിനു സമീപത്തുവച്ച് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് പാതയോരത്തെ ഗാര്‍ഡില്‍ ഇടിച്ച് മറിയുകയായിരുന്നു.